കലാപത്തിന് ശ്രമിച്ചുവെന്ന എ കെ ബാലന്റെ വർഗീയ പ്രസ്താവന ; ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടിസ് അയച്ചു
Jan 8, 2026, 18:15 IST
തിരുവനന്തപുരം: വർഗീയവും തെറ്റിധാരണാജനകവുമായ പ്രസ്താവന നടത്തിയ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടിസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി. കലാപത്തിന് ജമാഅത്തെ ഇസ്‌ലാമി ശ്രമിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം.
ഒരാഴ്ച്ചക്കയ്ക്കകം നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കും. വർഗീയ വിദ്വേഷ പ്രസ്താവനക്ക് ഒരു കോടി രൂപ നഷ്ടപരിഹാരവും തേടുന്നുണ്ട്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുകയെന്നും അപ്പോൾ പല മാറാടുകളും ഉണ്ടാകുമെന്നുമായിരുന്നു എ കെ ബാലന്റെ പ്രസ്താവന.