'ഓണം തൂക്കി' തളിപ്പറമ്പ് സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ !!
ഓണാഘോഷം കളറാക്കാനുള്ള തിരക്കിലാണ് മലയാളികൾ. വിദ്യാഭ്യാസ സ്ഥാപങ്ങളിലും ഓണത്തിന്റെ മേളപ്പൊലിമയാണ്. പൂക്കളം ഒരുക്കലും ഡ്രസ് കോഡും ഓണക്കളികളുമൊക്കെയായി തളിപ്പറമ്പ് സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളും ഓണം തകർത്താഘോഷിച്ചു. തളിപ്പറമ്പ് ഡി വൈ എസ് പി സുമേഷ് സ്കൂളിലെ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.
തുടർന്ന് ഓണ പാട്ടുകൾ തിരുവാതിര കൈകൊട്ടികളി ഫേഷൻ ഷോ തുടങ്ങി നിരവധി കലാപരിപാടികൾ അരങ്ങേറി. സ്കൂളുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നുവെന്നും പ്രൻസിപ്പൾ സിസ്റ്റർ സൂസൻ പീറ്റർ പറഞ്ഞു.
ഓണാഘോഷം കളറാക്കാനുള്ള തിരക്കിലാണ് മലയാളികൾ. വിദ്യാഭ്യാസ സ്ഥാപങ്ങളിലും ഓണത്തിന്റെ മേളപ്പൊലിമയാണ്. പൂക്കളം ഒരുക്കലും ഡ്രസ് കോഡും ഓണക്കളികളുമൊക്കെയായി തളിപ്പറമ്പ് സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളും ഓണം തകർത്താഘോഷിച്ചു. തളിപ്പറമ്പ് ഡി വൈ എസ് പി സുമേഷ് സ്കൂളിലെ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും ഒത്തുചേരുന്ന മനോഹരമായ ആഘോഷമാണ് ഓണം. തളിപ്പറമ്പ് സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഓണാഘോഷം ഏറെ ആവേശത്തോടെ സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ഒരുമിച്ച് ഓണപ്പൂക്കളം ഒരുക്കിയും ആഘോഷത്തിന് നിറം പകർന്നു. വിളക്ക് തെളിയിച്ച് തളിപ്പറമ്പ് ഡി വൈ എസ് പി സുമേഷ് ഓണഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.
കെ എസ് ഇ ബി സൂപ്രണ്ട് സുരേഷ് എം പി സന്ദേശം നൽകിയ ചടങ്ങിൽ പി ടി എ പ്രസിണ്ടന്റ് അഡ്വ എം എം ഷജിത്ത് ആശംസ അറിയിച്ചു. തുടർന്ന് ഓണ പാട്ടുകൾ തിരുവാതിര കൈകൊട്ടികളി ഫേഷൻ ഷോ തുടങ്ങി നിരവധി കലാപരിപാടികൾ അരങ്ങേറി. സ്കൂളുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നുവെന്നും പ്രൻസിപ്പൾ സിസ്റ്റർ സൂസൻ പീറ്റർ പറഞ്ഞു.
ഏവരും ഒരുമിച്ച് ഓണം ആഘോഷിക്കുന്നതിലൂടെ സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം കുട്ടികളിലേക്ക് പകരാനും സ്കൂളിലെ ഓണാഘോഷം സഹായിച്ചു. പഠനത്തിനപ്പുറം കേരളത്തിന്റെ പൈതൃകവും നാടൻ സംസ്കാരവും അടുത്തറിയാനുള്ള അവസരം കൂടിയാണ് സ്കൂളിലെ ഓണാഘോഷം.