പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു

മുണ്ടേരിയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായരണ്ട് യുവാക്കൾ മരിച്ചു.കയ്യംകോട്ടെ ഹാരിസിന്റെ മകൻ അജാസ്(22),കണ്ണാടിപ്പറമ്പ് കാരയാപ്പിലെ വിഷ്ണു (22)എന്നിവരാണ് മരിച്ചത്

 

കണ്ണൂർ ' മുണ്ടേരിയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായരണ്ട് യുവാക്കൾ മരിച്ചു.കയ്യംകോട്ടെ ഹാരിസിന്റെ മകൻ അജാസ്(22),കണ്ണാടിപ്പറമ്പ് കാരയാപ്പിലെ വിഷ്ണു (22)എന്നിവരാണ് മരിച്ചത്.വൈകിട്ട് 6 മണിയോടെ മുണ്ടേരി പാലത്തിന് സമീപത്താണ് അപകടം നടന്നത്.

മുണ്ടേരി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനും കണ്ണാടിപറമ്പ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.പരുക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.