പൊൻകുന്നത്ത് പോലീസിന്റെയും നാട്ടുകാരുടെയും മുന്നിൽ യുവാവ് തൂങ്ങി മരിച്ചു

പൊൻകുന്നത്ത് രണ്ടുദിവസമായി അലഞ്ഞുതിരിഞ്ഞിരുന്ന ഇതരസംസ്ഥാനക്കാരനായ യുവാവ് പോലീസിന്റെയും നാട്ടുകാരുടെയും മുന്നിൽ തൂങ്ങിമരിച്ചു. ഹിന്ദി സംസാരിക്കുന്ന 30 വയസ്സ് തോന്നിക്കുന്നയാൾ മരത്തിൽ കയറിയത് കണ്ട് അനുനയിപ്പിക്കുന്നതിനിടെ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

 

പൊൻകുന്നം: പൊൻകുന്നത്ത് രണ്ടുദിവസമായി അലഞ്ഞുതിരിഞ്ഞിരുന്ന ഇതരസംസ്ഥാനക്കാരനായ യുവാവ് പോലീസിന്റെയും നാട്ടുകാരുടെയും മുന്നിൽ തൂങ്ങിമരിച്ചു. ഹിന്ദി സംസാരിക്കുന്ന 30 വയസ്സ് തോന്നിക്കുന്നയാൾ മരത്തിൽ കയറിയത് കണ്ട് അനുനയിപ്പിക്കുന്നതിനിടെ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

പൊൻകുന്നം, ചിറക്കടവ് മേഖലയിൽ പല വീടുകളുടെയും പരിസരത്ത് അലഞ്ഞുതിരിഞ്ഞ് കാണപ്പെട്ട യുവാവ് ടൗണിന് സമീപം നാനോസിറ്റിയിൽ മരത്തിന് മുകളിൽ കയറിയതുകണ്ട് പ്രദേശവാസികൾ പോലീസിൽ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് അഗ്നിരക്ഷാസേനയെ അറിയിച്ചു. അവരെത്താൻ കാത്തുനിൽക്കേ കൈയിലുണ്ടായിരുന്ന തോർത്തുകൊണ്ട് കുരുക്കിട്ട് ഇയാൾ മരത്തിൽ 35 അടിയോളം ഉയരത്തിൽ തൂങ്ങുകയായിരുന്നു. അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം താഴെയിറക്കിയത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.