പുഴയിൽ കുളിക്കാനിറങ്ങിയ യുവ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു
പുഴയിൽ കുളിക്കാനിറങ്ങിയ യുവ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു. എറണാകുളം പറവൂർ മൂകാംബി റോഡ് തെക്കിനേടത്ത് സ്മരണകിയിൽ മനീക് പൗലോസിന്റെയും ടീനയുടെയും മകൻ മാനവ് (17) ആണ് മരിച്ചത്.
കൊച്ചി: പുഴയിൽ കുളിക്കാനിറങ്ങിയ യുവ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു. എറണാകുളം പറവൂർ മൂകാംബി റോഡ് തെക്കിനേടത്ത് സ്മരണകിയിൽ മനീക് പൗലോസിന്റെയും ടീനയുടെയും മകൻ മാനവ് (17) ആണ് മരിച്ചത്.
അണ്ടർ 19 എറണാകുളം ജില്ലാ ടീമിലും മധ്യമേഖലാ ടീമിലും അംഗമായിരുന്ന മാനവ് പറവൂർ ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു ബയോളജി വിദ്യാർഥിയാണ്. അണ്ടർ-19 നാഷണൽ സ്‌കൂൾ ക്രിക്കറ്റിലേക്കുള്ള കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ബുധനാഴ്ച വൈകീട്ട് നാലുമണിക്കുശേഷമായിരുന്നു അപകടം. എളന്തിക്കര-കോഴിത്തുരുത്ത് മണൽ ബണ്ടിന് സമീപം പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു.
മാനവ് മുങ്ങിപ്പോകുന്നത് കണ്ട് സുഹൃത്തുക്കളിലൊരാൾ പിടിച്ചെങ്കിലും രണ്ടുപേരും മുങ്ങിപ്പോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഒരാളെ രക്ഷിച്ചെങ്കിലും മാനവ് ആഴത്തിലേക്ക് പോവുകയായിരുന്നു. പറവൂരിൽനിന്ന് എത്തിയ അഗ്‌നിരക്ഷാസേനയാണ് മൃതദേഹം പുറത്തെടുത്തത്. സഹോദരൻ: നദാൽ.