കോഴിക്കോട് കനാലിൽ  അഴുകിയ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

മാഹി കനാലിൽ കഴിഞ്ഞ ദിവസം അഴുകിയ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. വടകര തോടന്നൂർ സ്വദേശിനി താഴെമലയിൽ ഓമന(65)യാണ് മരിച്ചത്.

 

കോഴിക്കോട്: മാഹി കനാലിൽ കഴിഞ്ഞ ദിവസം അഴുകിയ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. വടകര തോടന്നൂർ സ്വദേശിനി താഴെമലയിൽ ഓമന(65)യാണ് മരിച്ചത്. തോടന്നൂർ കവുന്തൻ നടപ്പാലത്തിനടുത്ത് ഇന്നലെ വൈകീട്ടോടെ കനാൽ നവീകരണത്തിനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. 

തുടർന്ന് വടകര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. മുഖം വ്യക്തമല്ലാതെ അഴുകിയ നിലയിലായിരുന്നു മൃതദേഹം. തലയിൽ വെള്ള തോർത്ത് ചുറ്റിയിരുന്നു. ഇടത് കൈയ്യിൽ കറുപ്പും കാവിയും ചരട് കെട്ടിയിരുന്നു. ബന്ധുക്കൾ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മരണ കാരണം വ്യക്തമല്ല.