താമരശേരി അടിവാരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവതി മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ചു
അടിവാരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവതിക്ക് മലവെള്ളപ്പാച്ചിലിൽ ദാരുണാന്ത്യം . പൊട്ടി കയ്യിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ കിളിയംകോടൻ സജ്‌നയാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്.
Oct 24, 2024, 19:02 IST
താമരശേരി: അടിവാരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവതിക്ക് മലവെള്ളപ്പാച്ചിലിൽ ദാരുണാന്ത്യം . പൊട്ടി കയ്യിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ കിളിയംകോടൻ സജ്‌നയാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്.
വ്യാഴം ഉച്ചയ്‌ക്ക് രണ്ടു മണിയോടെയാണ് സംഭവം. ഒപ്പംകുളിക്കാനെത്തിയ അയൽവാസിയാണ് സജ്‌ന ഒഴുക്കിൽപ്പെട്ട വിവരം നാട്ടുകാരെ അറിയിച്ചത്. ഒന്നരകിലോമീറ്റർ ദൂരം ഒഴികിപ്പോയ സജ്നയെ കൈതപ്പൊയിൽ രണ്ടാംപുഴയിൽ നിന്നാണ് കണ്ടെത്തിയത്. ഉടൻ ഈങ്ങാപ്പുഴയിലെ സ്വകാര്യ ഹോസ്പ്‌പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.