പുഴയിൽ കുളിക്കുന്നതിനിടെ യുവതിയെ മുതല കടിച്ച് വലിച്ച് കൊന്നു

ഒഡീഷയിൽ മുതലയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. പുഴയിൽ കുളിക്കുന്നതിനിടെ കാജൽ മൊഹന്തിയെ മുതല ആഴങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു

 

ഭുവനേശ്വർ: ഒഡീഷയിൽ മുതലയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. പുഴയിൽ കുളിക്കുന്നതിനിടെ കാജൽ മൊഹന്തിയെ മുതല ആഴങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ നദിയിലിൽ തിരച്ചിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല.കേന്ദ്രപാറ ജില്ലയിലെ രാജ്‌നഗർ ഫോറസ്റ്റ് റേഞ്ചിന് സമീപം തൻലാഡിയ ഗ്രാമത്തിലാണ് സംഭവം. മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരു തുക നൽകുമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ചിത്തരഞ്ജൻ ബ്യൂറ അറിയിച്ചു.

പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ച് 10 ലക്ഷം രൂപ നഷ്ടപരിഹാരം വനംവകുപ്പും കുടുംബത്തിന് കൈമാറും. ഭിതർകനിക ദേശീയോദ്യാനത്തിന് സമീപമത്തുളള പുഴയിലാണ് മുതലയുടെ ആക്രമണമുണ്ടായത്.