വാഹനാപകടത്തില്‍ പരിക്കേറ്റ് നാലുമാസമായി അബോധാവസ്ഥയില്‍; മൈസൂരുവിൽ   ചികിത്സയിലിരിക്കെ യുവതി മരിച്ചു

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് നാലരമാസം അബോധാവസ്ഥയിലായിരുന്ന യുവതി മംഗളൂരുവിലെ ആശുപത്രിയില്‍ മരിച്ചു.മണി-മൈസൂരു ദേശീയപാതയില്‍ നാലര മാസം മുന്‍പ് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അപൂര്‍വ ഭട്ട് (30) ആണ് മരിച്ചത്.

 

മൈസൂരു: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് നാലരമാസം അബോധാവസ്ഥയിലായിരുന്ന യുവതി മംഗളൂരുവിലെ ആശുപത്രിയില്‍ മരിച്ചു.മണി-മൈസൂരു ദേശീയപാതയില്‍ നാലര മാസം മുന്‍പ് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അപൂര്‍വ ഭട്ട് (30) ആണ് മരിച്ചത്.

അപകടത്തില്‍ അപൂര്‍വയുടെ പിതാവ് ഈശ്വര്‍ ഭട്ടിനും പരിക്കേറ്റിരുന്നു. അപൂര്‍വയുടെ മകള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ആശിഷ് ആണ് അപൂര്‍വയുടെ ഭര്‍ത്താവ്.