'ഞാൻ വരാം' എന്ന വാട്‌സ്ആപ്പ് സ്റ്റാറ്റസ്, കാസർകോട് യുവതിയെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കരിന്തളം വടക്കേ പുലിയന്നൂരിൽ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വടക്കേ പുലിയന്നൂരിലെ വിജയന്റെ ഭാര്യ സവിത ആണ് മരിച്ചത്. 45 വയസായിരുന്നു.
Updated: Sep 15, 2025, 13:39 IST
കാസർകോട്: കരിന്തളം വടക്കേ പുലിയന്നൂരിൽ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വടക്കേ പുലിയന്നൂരിലെ വിജയന്റെ ഭാര്യ സവിത ആണ് മരിച്ചത്. 45 വയസായിരുന്നു.
'ഞാൻ വരാം' എന്ന വാട്‌സ്ആപ്പ് സ്റ്റാറ്റസിന് പിന്നാലെയാണ് യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് വീട്ടിൽ തീപിടിത്തം ഉണ്ടായത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാണ് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.