വയനാട്ടിൽ സുഹൃത്തുക്കളോടൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
വയനാട്ടിലെ പടിഞ്ഞാറത്തറയിൽ സുഹൃത്തുക്കളോടൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. വെണ്ണിയോട് മെച്ചന കിഴക്കയിൽ അജയ് കൃഷ്ണ (19) ആണ് മരിച്ചത്.
Jul 14, 2025, 19:48 IST
കൽപ്പറ്റ: വയനാട്ടിലെ പടിഞ്ഞാറത്തറയിൽ സുഹൃത്തുക്കളോടൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. വെണ്ണിയോട് മെച്ചന കിഴക്കയിൽ അജയ് കൃഷ്ണ (19) ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകീട്ട് നാല് മണിയോടെ അരമ്പറ്റകുന്ന് മാന്തോട്ടത്തിലെ ബ്ലോക്ക് പഞ്ചായത്ത് കുളത്തിലായിരുന്നു അപകടം സംഭവിച്ചത്.
നാട്ടുകാരും സന്നദ്ധ സംഘടന വോളണ്ടിയേഴ്‌സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അച്ഛൻ: സന്തോഷ് (മനോഹരൻ), അമ്മ: ഷീജ. സഹോദരൻ: കൃഷ്ണ, അക്ഷയ്. തിങ്കളാഴ്ച പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.