വയനാട്ടിൽ തേനീച്ചയുടെ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു
കാട്ടിക്കുളം മണ്ണുണ്ടി ഉന്നതിയിലെ വെള്ളു ആണ് മരിച്ചത്. രാവിലെ 11:30 ന് ജോലിക്കിടെയാണ് വെള്ളുവിനെ തേനീച്ച ആക്രമിച്ചത്. ജോലിക്കിടെ മരത്തിൽ കയറിയ സമയത്ത് തേനീച്ച കൂട് ഇളകി വീഴുകയായിരുന്നു.
Apr 10, 2025, 14:05 IST
ആക്രമണത്തിൽ വെള്ളുവിന്റെ തലയ്ക്കും മറ്റ് ശരീര ഭാഗങ്ങളിലും തേനീച്ച കുത്തേറ്റു. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കൊളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വയനാട് : വയനാട്ടിൽ തേനീച്ചയുടെ കുത്തേറ്റ് ആദിവാസി മധ്യവയസ്കൻ മരിച്ചു. കാട്ടിക്കുളം മണ്ണുണ്ടി ഉന്നതിയിലെ വെള്ളു ആണ് മരിച്ചത്. രാവിലെ 11:30 ന് ജോലിക്കിടെയാണ് വെള്ളുവിനെ തേനീച്ച ആക്രമിച്ചത്. ജോലിക്കിടെ മരത്തിൽ കയറിയ സമയത്ത് തേനീച്ച കൂട് ഇളകി വീഴുകയായിരുന്നു.
ആക്രമണത്തിൽ വെള്ളുവിന്റെ തലയ്ക്കും മറ്റ് ശരീര ഭാഗങ്ങളിലും തേനീച്ച കുത്തേറ്റു. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കൊളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ വെള്ളുവിന്റെ മൃതദേഹം മാനന്തവാടി മെഡിക്കൽ കൊളജിൽ സൂക്ഷിച്ചിരിക്കുകയാണ്.