വയനാട് ഡി.സി.സി ജനറൽ സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവ് നിര്യാതനായി

വയനാട് ഡി.സി.സി ജനറൽ സെക്രട്ടറിയും  മുതിർന്ന കോൺഗ്രസ്    നേതാവുമായ പെരുന്തട്ട എം എം രമേശൻ മാസ്റ്റർ(86) നിര്യാതനായി. ഡിസിസി ട്രഷറർ,കൽപ്പറ്റ

 


കൽപ്പറ്റ: വയനാട് ഡി.സി.സി ജനറൽ സെക്രട്ടറിയും  മുതിർന്ന കോൺഗ്രസ്    നേതാവുമായ പെരുന്തട്ട എം എം രമേശൻ മാസ്റ്റർ(86) നിര്യാതനായി. ഡിസിസി ട്രഷറർ,കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ്,കൽപ്പറ്റ മണ്ഡലം പ്രസിഡൻ്റ്,കൽപ്പറ്റ നഗരസഭാ കൗൺസിലർ, കോൺഗ്രസ് അധ്യാപക പ്രസ്ഥാനമായ കെ.പി.ടി യൂണിയൻ ജില്ലാ പ്രസിഡൻ്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പെരുന്തട്ട യു.പി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ കൂടി ആയിരുന്ന രമേശൻ മാസ്റ്റർ കുറച്ചു കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. 

ഭാര്യ: സുഷമ ടീച്ചർ. മക്കൾ: ആഭ(സിവിൽ സപ്ലൈസ്), ജിഗീഷു, അമൃത(കെ.എസ്.എഫ്.ഇ മലാപ്പറമ്പ്) മരുമക്കൾ: ഷിനില, രാജൻ.
ഡി സി സി പ്രസിഡൻ്റ് അഡ്വ. ടി ജെ ഐസക്, എ ഐ സി സി മെമ്പർ എൻ ഡി അപ്പച്ചൻ, യു ഡി എഫ് കൺവീനർ പിടി ഗോപാലകുറുപ്പ് ഉൾപ്പെടെയുള്ള നേതാക്കൾ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. പ്രിയങ്കാഗാന്ധി എംപിക്ക് വേണ്ടി ഡിസിസി പ്രസിഡൻ്റ് റീത്ത് സമർപ്പിച്ചു. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.