വിലങ്ങാട് പുഴയിൽ കാണാതായ യു.പി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
വടകരയിലെ വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട ഉത്തരപ്രദേശ് സ്വദേശി നിഗം കുമാറിന്റെ മൃതദേഹം കണ്ടെത്തി. കാണാതായി നാല് ദിവസത്തെ നീണ്ട തിരച്ചിലിനൊടുവിലാണ് അപകട സ്ഥലത്തുനിന്നും ഒന്നര കിലോമീറ്റർ മാറി ഉരുട്ടി ഗ്യാസ് ഗോഡൗണിന് പിൻവശത്തെ പു
Jul 22, 2026, 19:35 IST
കോഴിക്കോട് : വടകരയിലെ വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട ഉത്തരപ്രദേശ് സ്വദേശി നിഗം കുമാറിന്റെ മൃതദേഹം കണ്ടെത്തി. കാണാതായി നാല് ദിവസത്തെ നീണ്ട തിരച്ചിലിനൊടുവിലാണ് അപകട സ്ഥലത്തുനിന്നും ഒന്നര കിലോമീറ്റർ മാറി ഉരുട്ടി ഗ്യാസ് ഗോഡൗണിന് പിൻവശത്തെ പുഴയുടെ ഭാഗത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കുളിക്കാനിറങ്ങിയപ്പോഴാണ് നിഗം കുമാറും മറ്റ് രണ്ടുപേരും അപകടത്തിൽപ്പെടുന്നത്. കാണാതായ യുവാവിനായി എൻ.ഡി.ആർ.എഫും പോലീസും പ്രദേശവാസികളും ചേർന്ന് തിരച്ചിൽ നടത്തിവരികയായിരുന്നു.