പാലക്കാട് നിയന്ത്രണം വിട്ട ബൈക്ക് വീടിന്റെ മതിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ഉത്സവം കണ്ടു മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് വീടിന്റെ മതിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ ഒരാള്‍ക്കു സാരമായി പരുക്കേറ്റു.

 


പാലക്കാട്: ഉത്സവം കണ്ടു മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് വീടിന്റെ മതിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ ഒരാള്‍ക്കു സാരമായി പരുക്കേറ്റു. പരുത്തിപ്പുള്ളി കല്ലംപറമ്പ് വീട്ടില്‍ മോഹന്‍ദാസിന്റെ മകന്‍ ആകാശ് (23), കോട്ടായി കരിയങ്കോട് സുദീപത്തില്‍ പരേതനായ സു ബ്രഹ്മണ്യന്റെ മകന്‍ സുര്‍ജിത് (23) എന്നിവരാണ് മരിച്ചത്. കോട്ടായി പഴയ കല്ലേക്കാട് സ്വദേശി അശ്വിനെ (23) പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെരുങ്ങോട്ടുകുറിശി - കോട്ടായി റൂട്ടില്‍ പരുത്തിപ്പുള്ളി എ.എല്‍.പി സ്‌കൂളിനു സമീപം ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ബൈക്ക് അപകടം. കോട്ടായി കണ്ടത്താര്‍കാവ് ദേശവേല കഴിഞ്ഞ് ആകാശിനെ പരുത്തിപ്പുള്ളിയിലെ വീട്ടിലേക്ക് കൊണ്ടാക്കാന്‍ പോകുന്നതിനിടെയാണ് ബൈക്ക് അ  പകടത്തില്‍പ്പെട്ടത്. ഇരുവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. കോട്ടായി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. സുര്‍ജിത്തിന്റെ അമ്മ: ദീപ. സഹോദരങ്ങള്‍: സുധീഷ് (ആര്‍മി, അരുണാചല്‍ പ്രദേശ്), അശ്വതി. ആകാശിന്റെ അമ്മ:: സുനിത (എ.ഡി.എസ്). സഹോദരന്‍: ആദര്‍ശ്.