തൃശൂരിൽ ബൈക്കപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
നെല്ലായിയിൽ ഉണ്ടായ ബൈക്കപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കയ്പ്പമംഗലം സ്വദേശി ഭരത് (23), തിരുവനന്തപുരം സ്വദേശി ഉത്തരേജ് (20) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
Jun 9, 2025, 19:14 IST
തൃശൂർ: നെല്ലായിയിൽ ഉണ്ടായ ബൈക്കപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കയ്പ്പമംഗലം സ്വദേശി ഭരത് (23), തിരുവനന്തപുരം സ്വദേശി ഉത്തരേജ് (20) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ദേശീയപാതയുടെയും സർവ്വീസ് റോഡിന്റെയും ഇടയിലുളള ഡിവൈഡറിൽ തട്ടി മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം.