തൃശൂരിൽ ഭിന്നശേഷിക്കാരിയായ സഹോദരിയെ കൊന്ന് സഹോദരൻ ജീവനൊടുക്കി

ചിറ്റിശ്ശേരിയിൽ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി. ചിറ്റിശ്ശേരി സ്വദേശിനി ഇന്ദിര(64), സഹോദരൻ അപ്പു (57 ) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

 

തൃശൂർ: ചിറ്റിശ്ശേരിയിൽ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി. ചിറ്റിശ്ശേരി സ്വദേശിനി ഇന്ദിര(64), സഹോദരൻ അപ്പു (57 ) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ദിര ഭിന്നശേഷിക്കാരിയാണ്. സഹോദരൻ അപ്പു ചുമട്ടുതൊഴിലാളിയാണ്. അപ്പുവിന് ഭാര്യയും മൂന്നു മക്കളുമുണ്ട്. ഭിന്നശേഷിക്കാരിയായ സഹോദരിയെ പരിപാലിക്കാനുള്ള പ്രയാസമാണ് കൊലയ്ക്ക് കാരണം. കൈ ഞരമ്പ് മുറിച്ചാണ് സഹോദരിയെ കൊലപ്പെടുത്തിയത്. അപ്പുവിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.