തൃശ്ശൂരിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ തടി ലോറിയിൽ ഇടിച്ച് എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി മരിച്ചു

വിയ്യൂരിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ തടി ലോറിയിൽ ഇടിച്ച് എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി മരിച്ചു.

 

തൃശൂർ: വിയ്യൂരിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ തടി ലോറിയിൽ ഇടിച്ച് എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി മരിച്ചു. മണ്ണുത്തി വെട്ടിക്കൽ തനിഷ്‌ക്ക് വീട്ടിൽ താജുദീൻ അഹമ്മദിന്റ മകൻ അഖിൽ (22) ആണ് മരിച്ചത്.തൃശൂർ എൻജിനീയറിംഗ് കോളേജിലെ നാലാം വർഷ വിദ്യാർഥിയാണ്.  

ത്യശൂർ ഭാഗത്ത് നിന്നും എൻജിനിയറിംഗ് കോളേജ് ഹോസ്റ്റലിലേക്ക് സ്കൂട്ടറിൽ വരുമ്പോൾ പവർ ഹൗസിന് സമീപത്തുള്ള ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട് മറു വശത്ത് പാർക്ക് ചെയ്തിരുന്ന തടി ലോറിയുടെ അടിയിൽ കുടങ്ങുകയായിരുന്നു. മാതാവ്: സൈന. സഹോദരൻ : നിഖിൽ താജുദ്ദീൻ.