തിരുവനന്തപുരത്ത് സബ് ഇൻസ്പെക്ടർ ജീവനൊടുക്കിയ നിലയിൽ; സംഭവം വിരമിക്കാനിരിക്കെ

എആർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ റാഫി(56)യാണ് മരിച്ചത്. വിരമിക്കാനിരിക്കെയാണ് സംഭവം.

 

അഴൂരിലെ കുടുംബവീട്ടിലാണ് റാഫി ആത്മഹത്യ ചെയ്തത്

തിരുവനന്തപുരം : ചിറയിൻകീഴിൽ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ. എആർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ റാഫി(56)യാണ് മരിച്ചത്. വിരമിക്കാനിരിക്കെയാണ് സംഭവം. അഴൂരിലെ കുടുംബവീട്ടിലാണ് റാഫി ആത്മഹത്യ ചെയ്തത്. കാരണം എന്തെന്ന് വ്യക്തമല്ല.