തിരുവനന്തപുരത്ത് മരം ഒടിഞ്ഞു വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

മരം ഒടിഞ്ഞു വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. നാവായിക്കുളം കുടവൂർ സ്വദേശി റിസ്വാനയാണ് മരിച്ചത്. ഒന്നര വയസുള്ള സഹോദരനെ രക്ഷിക്കുന്നതിനിടെ അയൽവാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞു കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു.

 

തിരുവനന്തപുരം: മരം ഒടിഞ്ഞു വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. നാവായിക്കുളം കുടവൂർ സ്വദേശി റിസ്വാനയാണ് മരിച്ചത്. ഒന്നര വയസുള്ള സഹോദരനെ രക്ഷിക്കുന്നതിനിടെ അയൽവാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞു കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു.

രാവിലെ പത്തു മണിയോടെയായിരുന്നു അപകടം. അനുജൻ വീടിനു പിറകിൽ കളിച്ചു കൊണ്ടിരിക്കെ മരം ഒടിയുന്ന ശബ്ദം കേട്ട് അനുജനെ രക്ഷിക്കാൻ ഓടിയെത്തിയതാണ് റിസ്വാന. ഒടിഞ്ഞ മരം പക്ഷെ റിസ്വാനയുടെ ദേഹത്ത് വീഴുകയായിരുന്നു.