തിരുവനന്തപുരത്ത് ശുചിമുറിക്കുള്ളിൽ 68 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങൽ ആയാമ്പള്ളിയിൽ ശുചിമുറിക്കുള്ളിൽ 68 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ആയാമ്പള്ളി സ്വദേശി മജീദ്(68)ആണ് മരിച്ചത്. വിവിധ രോഗങ്ങൾ അലട്ടിയിരുന്നു.

 

തിരുവനന്തപുരം: ആറ്റിങ്ങൽ ആയാമ്പള്ളിയിൽ ശുചിമുറിക്കുള്ളിൽ 68 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ആയാമ്പള്ളി സ്വദേശി മജീദ്(68)ആണ് മരിച്ചത്. വിവിധ രോഗങ്ങൾ അലട്ടിയിരുന്നു. വീടിന് സമീപത്തെ ശുചിമുറിയിൽ നിലത്ത് കിടക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം. മരണകാരണം വ്യക്തമല്ല. നഗരൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.