ജോലിക്കിടെ തളിപ്പറമ്പ് മുയ്യം സ്വദേശിയായ മധ്യവയസ്ക്കൻ കുഴഞ്ഞുവീണു മരിച്ചു
ജോലിക്കിടയിൽ കുഴഞ്ഞുവീണ മുയ്യം സ്വദേശി മരിച്ചു. മുയ്യത്തെ അവരാക്കൻ വീട്ടിൽ എ.സൈനുദ്ദീനാണ്(50) മരിച്ചത്. കാക്കാത്തോട് റോഡിലെ അറേബ്യൻ സൂക്ക് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സൈനുദ്ദീൻ ഇന്ന് രാവിലെ 9.45 ന് ജോലിക്കിടയിൽനെഞ്ചുവേദന വന്ന് കുഴഞ്ഞു വീഴുകയായിരുന്നു.
Sep 21, 2025, 12:00 IST
തളിപ്പറമ്പ് : ജോലിക്കിടയിൽ കുഴഞ്ഞുവീണ മുയ്യം സ്വദേശി മരിച്ചു. മുയ്യത്തെ അവരാക്കൻ വീട്ടിൽ എ.സൈനുദ്ദീനാണ്(50) മരിച്ചത്. കാക്കാത്തോട് റോഡിലെ അറേബ്യൻ സൂക്ക് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സൈനുദ്ദീൻ ഇന്ന് രാവിലെ 9.45 ന് ജോലിക്കിടയിൽനെഞ്ചുവേദന വന്ന് കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻതന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണമടഞ്ഞു. ഭാര്യ മുംതാസ്.
മക്കൾ :ഫാത്തിമ, അബ്ദുള്ള, സുഹൈൽ, ഷാഹിൽ. സഹോദരങ്ങൾ- അഷ്റഫ്, ജബ്ബാർ, അബ്ദുൽ കരീം, നബീസ, സാറബി. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കയാണ്. കബറടക്കം നാളെ പോസ്റ്റ് മോർട്ടത്തിന് ശേഷം നടക്കും.