റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസ്സുകാരൻ മുങ്ങിമരിച്ചു

റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസ്സുകാരൻ മുങ്ങിമരിച്ചു. അരീക്കോട് പൂവത്തിക്കൽ സ്വദേശി ആസിഫിന്റെ മകൻ ഇവാൻ ആസിഫ്(3) ആണ് മരിച്ചത്. ഊർങ്ങാട്ടരി പഞ്ചായത്തിലെ കോന്നൂർകണ്ടിയിലുള്ള 'കൊക്കോ വില്ല' റിസോർട്ടിലാണ് ദാരുണമായ സംവം നടന്നത്. കഴിഞ്ഞ ദിവസം റിസോർട്ടിൽ എത്തിയ കുടുംബം ഇന്ന് മടങ്ങാനിരിക്കെയാണ് അപകടം സംഭവിച്ചത്. 

 

കോഴിക്കോട്: റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസ്സുകാരൻ മുങ്ങിമരിച്ചു. അരീക്കോട് പൂവത്തിക്കൽ സ്വദേശി ആസിഫിന്റെ മകൻ ഇവാൻ ആസിഫ്(3) ആണ് മരിച്ചത്. ഊർങ്ങാട്ടരി പഞ്ചായത്തിലെ കോന്നൂർകണ്ടിയിലുള്ള 'കൊക്കോ വില്ല' റിസോർട്ടിലാണ് ദാരുണമായ സംവം നടന്നത്. കഴിഞ്ഞ ദിവസം റിസോർട്ടിൽ എത്തിയ കുടുംബം ഇന്ന് മടങ്ങാനിരിക്കെയാണ് അപകടം സംഭവിച്ചത്. 

കുട്ടിയെ പൂളിൽ വീണ നിലയിൽ കണ്ടെത്തിയ ഉടൻ തന്നെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കീഴുപറമ്പ് സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റിസോർട്ട്.