സുൽത്താൻ ബത്തേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം
ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് വയസുകാരി മരിച്ചു. കോട്ടക്കുന്നിന് സമീപമാണ് അപകടമുണ്ടായത്. ദേശീയപാതയിൽവെച്ച് വലതുഭാഗത്തേക്ക് യു ടേൺ എടുക്കാൻ ശ്രമിച്ച കാറിൽ തട്ടിയാണ് ഓട്ടോറിക്ഷ മറിഞ്ഞത്
Nov 4, 2024, 16:00 IST
സുൽത്താൻ ബത്തേരി : ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് വയസുകാരി മരിച്ചു. കോട്ടക്കുന്നിന് സമീപമാണ് അപകടമുണ്ടായത്. ദേശീയപാതയിൽവെച്ച് വലതുഭാഗത്തേക്ക് യു ടേൺ എടുക്കാൻ ശ്രമിച്ച കാറിൽ തട്ടിയാണ് ഓട്ടോറിക്ഷ മറിഞ്ഞത്. നായ്ക്കട്ടി ഊരാളി ഉന്നതിയിലെ രാജേഷ്-സുമ ദമ്പതികളുടെ മകൾ രാജലക്ഷ്മിയാണ് മരിച്ചത്.