പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂൾ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി
ചെന്നിത്തല നവോദയ സ്കൂൾ ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ നേഹയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറാട്ടുപുഴ സ്വദേശിനിയാണ് നേഹ. ആറാം ക്ലാസ് മുതൽ നേഹ നവോദയ വിദ്യാലയത്തിലാണ് പഠിക്കുന്നത്. ശുചിമുറിയിലേക്ക് പോകുന്ന വഴിയിലാണ് നേഹയുടെ മൃതദേഹം കണ്ടെത്തിയത്.
ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂൾ ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ നേഹയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറാട്ടുപുഴ സ്വദേശിനിയാണ് നേഹ. ആറാം ക്ലാസ് മുതൽ നേഹ നവോദയ വിദ്യാലയത്തിലാണ് പഠിക്കുന്നത്. ശുചിമുറിയിലേക്ക് പോകുന്ന വഴിയിലാണ് നേഹയുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്ന് പുലർച്ചെയാണ് നേഹയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ഹോസ്റ്റലിന്റെ സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി ആരംഭിച്ചിട്ടുണ്ട്.