തൃശൂരിൽ വിദ്യാർത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു
പെരുമ്പടപ്പ് ചെറവല്ലൂരിൽ വിദ്യാർത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചിറവല്ലൂർ താണ്ടവളപ്പിൽ സജീവിന്റെ മകൾ സോന(17)യാണ് മരിച്ചത്. പൂക്കരത്തറ ദാറുൽ ഹിദായ സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.
Dec 18, 2025, 21:03 IST
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ വിദ്യാർത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചിറവല്ലൂർ താണ്ടവളപ്പിൽ സജീവിന്റെ മകൾ സോന(17)യാണ് മരിച്ചത്. പൂക്കരത്തറ ദാറുൽ ഹിദായ സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. തീപൊള്ളലേറ്റ നിലയിൽ ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപ്രതിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാതാപിതാക്കളും സഹോദരങ്ങളും പുറത്ത് പോയ സമയത്താണ് സംഭവം. വീട്ടിലെ മുകളിലെ നിലയിലെ മുറിയിൽ വച്ചാണ് സോനക്ക് പൊള്ളലേറ്റത്. ബഹളം കേട്ട് എത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് സോനയെ ആശുപ്രതിയിൽ എത്തിച്ചത്. പെരുമ്പടപ്പ് പോലീസ് സ്ഥലത്തെത്തി സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്താണ് കാരണമെന്നതടക്കം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ഷേർളിയാണ് അമ്മ. സഹോദരങ്ങൾ: ഷംന, സജ്‌ന.