ചിറ്റൂരിൽ പിറന്നാൾ ദിനത്തിൽ വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു
ചിറവട്ടത്ത് പിറന്നാൾദിനത്തിൽ വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. ചിറവട്ടം രാജന്റെയും ബിന്ദുവിന്റെയും ഏകമകൾ ശ്രേയയാണ് (18) മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. കുളിമുറിയിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു
Updated: Jun 14, 2025, 08:54 IST
ചിറ്റൂർ: ചിറവട്ടത്ത് പിറന്നാൾദിനത്തിൽ വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. ചിറവട്ടം രാജന്റെയും ബിന്ദുവിന്റെയും ഏകമകൾ ശ്രേയയാണ് (18) മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. കുളിമുറിയിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടനെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവസമയത്ത് ബിന്ദു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാജൻ കോഴിക്കോട്ട് ജോലിസ്ഥലത്തായിരുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡോക്ടർമാർ അറിയിച്ചതായി പോലീസ് പറഞ്ഞു. നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് 90% മാർക്കോടെ പ്ലസ് ടു പാസായശേഷം ബിരുദപ്രവേശനത്തിന് കാത്തിരിക്കയായിരുന്നു.