ബെംഗളൂരുവിൽ ചെരിപ്പിനുള്ളിൽ നിന്നും പാമ്പിന്റെ കടിയേറ്റ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ മരിച്ചു

 

ബെംഗളൂരു: ബെംഗളൂരുവിൽ പാമ്പിന്റെ കടിയേറ്റ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ മരിച്ചു. ബന്നേർഘട്ട രംഗനാഥ ലേഔട്ടിൽ മഞ്ജുപ്രകാശ്(41) ആണ് മരിച്ചത്. ശനിയാഴ്ച കടയിൽ പോയി തിരിച്ചെത്തിയ മഞ്ജുപ്രകാശ് വീടിന് പുറത്തു ചെരിപ്പ് ഊരിയിട്ട് വിശ്രമിക്കാൻ പോയി. 

ഒരു മണിക്കൂറിന് ശേഷം ചെരിപ്പിന് സമീപം പാമ്പ് ചത്തു കിടക്കുന്നതു കണ്ടു. ഇത് കണ്ട വീട്ടുകാർ യുവാവിനെ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും കാലിൽ കടിയേറ്റ പാടു കാണുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അപകടത്തെ തുടർന്ന് കാലിന്റെ സ്പർശനശേഷി നഷ്ടപ്പെട്ടതിനാൽ അറിയാതിരുന്നതാണ് മരണകാരണമെന്നാണ് നിഗമനം.