ഇടുക്കിയിൽ  11 വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു

 ഇടുക്കി : പാമ്പ് കടിയേറ്റ ആറാം ക്ലാസ് വിദ്യാർഥി മരിച്ചു. വണ്ടിപ്പെരിയാറിൽ മഞ്ചുമല ആറ്റോരത്തെ പരേതരായ അയ്യപ്പന്റെയും സീതയുടെയും മകൻ സൂര്യ (11) ആണ് മരിച്ചത്. വണ്ടിപ്പെരിയാർ ഗവ.യുപി സ്‌കൂളിലെ വിദ്യാർഥിയാണു സൂര്യ.

കഴിഞ്ഞ 27നു സ്‌കൂളിൽനിന്നു മടങ്ങിയയെത്തിയതു മുതൽ സൂര്യയുടെ കാലിൽ നീരുണ്ടായിരുന്നു. കാലിൽ കണ്ട നീര് കളിക്കുന്നതിനിടെ ഉളുക്ക് ഉണ്ടായി സംഭവിച്ചതാണെന്ന് കരുതി ഉടൻ ചികിത്സ തേടിയിരുന്നില്ല. തുടർന്ന് അടുത്ത ദിവസങ്ങളിൽ സ്‌കൂളിൽ പോകാതെ വീട്ടിൽ വിശ്രമിച്ചു.

അതിനിടെ തിരുമ്മുചികിത്സയും നടത്തി. എന്നാൽ ഞായറാഴ്ച രാവിലെ ശരീരമാസകലം നീരു ബാധിച്ചതിനെത്തുടർന്നു വണ്ടിപ്പെരിയാർ ഗവ. ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് തേനി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയെങ്കിലും അവിടെ എത്തിയ ഉടൻ മരണം സംഭവിക്കുകയായിരുന്നു.

തുടർന്നു നടത്തിയ പോസ്റ്റ്മോർട്ടത്തിലാണു പാമ്പുകടിയേറ്റതായി കണ്ടെത്തിയത്. മാതാപിതാക്കൾ മരിച്ചതോടെ സഹോദരി ഐശ്വര്യയ്ക്കും ഭർത്താവിനും ഒപ്പമായിരുന്നു സൂര്യയുടെ താമസം.