സിജോ കെ . ഡൊമനിക്ക് നിര്യാതനായി

കാസർഗോഡ് കരിവേടകം സെന്റ് മേരീസ് എൽ പി  സ്കൂൾ അധ്യാപകൻ ചാണോക്കുണ്ട് കരിവേടൻകുണ്ടിലെ കാഞ്ഞിരത്തും മൂട്ടിൽ സിജോ . കെ ഡൊമിനിക്  (39)നിര്യാതനായി. സംസ്കാരം 27ന് തിങ്കളാഴ്ച രാവിലെ 11 30ന് കരുണാപുരം സെന്റ് ജൂഡ്സ്പള്ളിയിൽ.

 

 കരുവഞ്ചാൽ : കാസർഗോഡ് കരിവേടകം സെന്റ് മേരീസ് എൽ പി  സ്കൂൾ അധ്യാപകൻ ചാണോക്കുണ്ട് കരിവേടൻകുണ്ടിലെ കാഞ്ഞിരത്തും മൂട്ടിൽ സിജോ . കെ ഡൊമിനിക്  (39)നിര്യാതനായി. സംസ്കാരം 27ന് തിങ്കളാഴ്ച രാവിലെ 11 30ന് കരുണാപുരം സെന്റ് ജൂഡ്സ്പള്ളിയിൽ.

വായാട്ടുപറമ്പ സെന്റ് ജോസഫ്സ്  യു പി സ്കൂൾ, വയത്തൂർ യു പി സ്കൂൾ ഉളിക്കൽ എന്നിവിടങ്ങളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. ദീപിക ദിനപത്രം ആലക്കോട് മുൻ ലേഖകനാണ്. കേരള യൂത്ത് ഫ്രണ്ട് ( എം)കണ്ണൂർ ജില്ല മുൻ വൈസ് പ്രസിഡണ്ടും,കെ.സി.വൈഎം തലശ്ശേരി അതിരൂപത മുൻ പ്രസിഡണ്ടുമാണ്. ഭാര്യ :പാത്തൻപാറ വരകിൽ കുടുംബാംഗം  ജോയ്‌സി. മക്കൾ  അൻസ, അൻഷ്. ( ഇരുവരും വിദ്യാർത്ഥികൾ കരിവേടകം സെന്റ് മേരീസ്  സ്കൂൾ ). പിതാവ് പരേതനായ ഡൊമിനിക്. മാതാവ് കുളങ്ങര കുടുംബാംഗം ആലീസ് സഹോദരി  ജിഷ സാഷ് ( അധ്യാപിക  അസംപ്ഷൻ സ്കൂൾ, ബത്തേരി)