കോഴിക്കോട്  വീടിനകത്ത് വിദ്യാർത്ഥി വെടിയേറ്റ് മരിച്ച നിലയിൽ

പന്തീരങ്കാവിൽ വീടിനകത്ത് വിദ്യാർത്ഥി വെടിയേറ്റ് മരിച്ച നിലയിൽ.

 

കോഴിക്കോട്: പന്തീരങ്കാവിൽ വീടിനകത്ത് വിദ്യാർത്ഥി വെടിയേറ്റ് മരിച്ച നിലയിൽ. പാറക്കുളം സ്വദേശി കാർത്തിക്കിനെ(19)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വിദ്യാർത്ഥി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരം. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. 

 കാർത്തിക്കിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർത്തിക് ഷൂട്ടിംഗ് പരിശീലനം നടത്തുമായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ.