ആലപ്പുഴയിൽ മിനി ടെമ്പോ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

മിനി ടെമ്പോ ഇടിച്ച് സ്വകാര്യ ആശുപത്രിയിലെ ട്രയിനറായ സ്‌കൂട്ടര്‍ യാത്രക്കാരന് ഭാരുണാന്ത്യം. എടത്വാ ചങ്ങങ്കരി തുണ്ടിയില്‍ സജീവന്റെ പ്രീതയുടെയും മകന്‍ രോഹിത് സജീവാണ് മരിച്ചത്.

 

ആലപ്പുഴ:  മിനി ടെമ്പോ ഇടിച്ച് സ്വകാര്യ ആശുപത്രിയിലെ ട്രയിനറായ സ്‌കൂട്ടര്‍ യാത്രക്കാരന് ഭാരുണാന്ത്യം. എടത്വാ ചങ്ങങ്കരി തുണ്ടിയില്‍ സജീവന്റെ പ്രീതയുടെയും മകന്‍ രോഹിത് സജീവാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 8.30-ന് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ വെട്ടുതോട് എസ്എന്‍ഡിപി കുട്ടനാട് സൗത്ത് യൂണിയന്‍ ഓഫീസിന് സമീപത്തുവെച്ചാണ് അപകടം. അമ്പലപ്പുഴയില്‍നിന്ന് മീന്‍ കയറ്റിവന്ന മിനി ടെമ്പോ മറ്റൊരു സ്‌കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട് രോഹിത് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ യുവാവിന്റെ തല തകര്‍ന്ന് തത്ക്ഷണം മരിക്കുകയായരുന്നു. തിരുവല്ല ബിലിവേഴ്‌സ് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹോസ്പിറ്റല്‍ ട്രയിനിങ് നടത്തിവരുകയായിരുന്നു. ടെമ്പോ മറികടക്കുന്നതിനിടെ തട്ടിവീണ സ്‌കൂട്ടര്‍ യാത്രക്കാരന്‍ കുന്നുമ്മ സ്വദേശി സിജിക്ക് പരിക്കേറ്റു.