റെയിൽവേ സ്റ്റേഷന് സമീപം അഴുക്കുചാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ഒലവക്കോട് റെയിൽവേ സ്റ്റേഷന് സമീപം അഴുക്കുചാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ജയിനിമേട് സ്വദേശി സുരേഷിൻ്റെ മൃതദേഹമാണ് രാവിലെയോടെ കണ്ടെത്തിയത്.
Jan 20, 2025, 19:40 IST
പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷന് സമീപം അഴുക്കുചാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ജയിനിമേട് സ്വദേശി സുരേഷിൻ്റെ മൃതദേഹമാണ് രാവിലെയോടെ കണ്ടെത്തിയത്.
സംഭവത്തിൽ ഹേമാംബിക നഗർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ശരീരത്തിൽ മുറിവുകളില്ല. അമിതമായി മദ്യപിച്ച് വെള്ളത്തിൽ വീണതാകാമെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം.