തൃശ്ശൂരിൽ പൊലീസുകാരൻ ട്രെയിനിന് മുമ്പിൽ ചാടി ജീവനൊടുക്കി
Feb 26, 2025, 19:12 IST
തൃശൂർ: വടക്കാഞ്ചേരിയിൽ പൊലീസുകാരൻ ട്രെയിനിന് മുമ്പിൽ ചാടി ജീവനൊടുക്കി . പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസർ രമേഷ് ബാബു ആണ് ട്രെയിനിന് മുമ്പിൽ ചാടി മരിച്ചത്.
49 വയസായിരുന്നു. ഇയാൾ മദ്യത്തിന് അടിമയായിരുന്നു എന്നാണ് വിവരം. അവിവാഹിതനാണ്. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.