ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്.
Nov 21, 2024, 19:02 IST
തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്.
തിരുവല്ലം പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് മരിച്ച ശ്രീജിത്ത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ശ്രീജിത്തിന്റെ ബൈക്ക് അയ്യപ്പന്മാർ സഞ്ചരിച്ച കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 2012 ലാണ് ശ്രീജിത്ത് സർവീസിൽ കയറിയത്.