ട്രെയിനിറങ്ങി പ്ലാറ്റ്‌ഫോമിലേക്ക് കടക്കുന്നതിനിടെ മറ്റൊരു ട്രെയിനിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കടലുണ്ടിയിൽ ട്രെയിനിറിങ്ങി രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കടക്കുന്നതിനിടെ മറ്റൊരു ട്രെയിനിടിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം.

 

കോഴിക്കോട്: കടലുണ്ടിയിൽ ട്രെയിനിറിങ്ങി രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കടക്കുന്നതിനിടെ മറ്റൊരു ട്രെയിനിടിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ഇന്നലെ വൈകുന്നേരം 6.15 ഓടെയാണ് അപകടമുണ്ടായത്. വളളിക്കുന്ന് നോര്‍ത്ത് ആനയാറങ്ങാടി ശ്രേയസില്‍ ഒഴുകില്‍ തട്ടയൂര്‍ ഇല്ലം രാജേഷ് നമ്പൂതിരിയുടെ മകള്‍ സൂര്യയാണ്(21) മരിച്ചത്.

കോയമ്പത്തൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കടലുണ്ടിയില്‍ ഇറങ്ങിയ സൂര്യ രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കടക്കുന്നതിനിടെ മംഗളൂരു-ചെന്നൈ മെയിലാണ് ഇടിച്ചത്. പാലക്കാട് പട്ടാമ്പി വാവന്നൂര്‍ ശ്രീപതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയില്‍ രണ്ടാംവര്‍ഷ ബിടെക് വിദ്യാര്‍ത്ഥിനിയായിരുന്നു സൂര്യ. സംസ്‌കാരം ഇന്ന് നടക്കും.