മലപ്പുറത്ത് ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു
തിരൂരങ്ങാടിക്കടുത്ത് പതിനാറുങ്ങലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു.
Apr 10, 2026, 19:18 IST
മലപ്പുറം: തിരൂരങ്ങാടിക്കടുത്ത് പതിനാറുങ്ങലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു. തിരൂരങ്ങാടി കുറുവ മീനാർകുഴി സ്വദേശിയായ മുല്ലപ്പള്ളി ഈന്തേക്കാട്ടിൽ അബൂബക്കർ സിദ്ദീഖിന്റെ മകൻ ഷാദിൽ ആണ് മരിച്ചത്. 20 വയസായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടം ഉണ്ടായത്. വാഹനമോടിച്ച വേങ്ങര സ്വദേശി ഗഫൂർ പരിക്കുകളോടെ രക്ഷപ്പെട്ടു.
സ്വകാര്യ പാർസൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഷാദിൽ. മീനാർകുഴിയിലെ സജീവ എം.എസ്.എഫ് പ്രവർത്തകനാണ്. ജോലി സംബന്ധമായ യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ച പിക്കപ്പ് വാൻ നി യന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് ഷാദിലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: മുനീറ. സഹോദരങ്ങൾ: മുഹമ്മദ് ഷാബിൽ, ഷിഫ, റിഫ.