സിപിഎം അവിഭക്ത നീലേശ്വരം ലോക്കൽ സെക്രട്ടറി കൊട്ടുവല കുഞ്ഞിക്കണ്ണൻ നിര്യാതനായി

സിപിഎംഅവിഭക്ത നീലേശ്വരം ലോക്കൽ സെക്രട്ടറിയും മുൻനീലേശ്വരം പഞ്ചായത്ത് അംഗവുമായ പാലായിയിലെ കൊട്ടുവല കുഞ്ഞിക്കണ്ണൻ (93) നിര്യാതനായി.

 

നീലേശ്വരം : സിപിഎംഅവിഭക്ത നീലേശ്വരം ലോക്കൽ സെക്രട്ടറിയും മുൻനീലേശ്വരം പഞ്ചായത്ത് അംഗവുമായ പാലായിയിലെ കൊട്ടുവല കുഞ്ഞിക്കണ്ണൻ (93) നിര്യാതനായി. നീലേശ്വരം പഞ്ചായത്തിൽ സിപിഎം കെട്ടിപ്പടുക്കാൻ ഏറെ ത്യാഗം ചെയ്ത കൊട്ടുവല കുഞ്ഞികണ്ണൻ പള്ളിക്കര തോക്കു കേസിലും അടിയന്തരാവസ്ഥക്കാലത്തും ക്രൂരമായ പോലീസ് മർദ്ദനങ്ങൾക്കിരയായിട്ടുണ്ട് . പാലായിഎ എൽ പി സ്ക്കൂൾ മാനേജരാണ്. ഇന്ന് ഉച്ചക്ക് 2.30-ന്പാലായി ഓപ്പൺ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ചു. സംസ്കാരം വൈകുന്നേരം 4-ന് പാലാത്തടം ശ്മശാനത്തിൽ.

ഭാര്യ :രോഹിണി മാടക്കത്ത്, സൗദാമിനി ( കരിവെള്ളൂർ), രാജീവൻ ( പാലായി), ഷൈലജ( കടന്നപ്പള്ളി, ശ്രീലത ( വെള്ളൂർ ) എന്നിവർ മക്കളും. ഇ പി രാമചന്ദ്രൻ( റിട്ട: റൂറൽ ബാങ്ക് മാനേജർ (കരിവെള്ളൂർ), ബിന്ദു ടീച്ചർ ( ടീച്ചർ എ എൽ പി സ്ക്കൂൾ പാലായി) , ലക്ഷ്മണൻ ( ഗൾഫ്, കടന്നപ്പള്ളി), ജയരാജ് കെ ( റിട്ട: ഫാർമസിസ്റ്റ് റൂറൽ ബാങ്ക് പയ്യന്നൂർ) എന്നിവർ മരുമക്കളുമാണ്. ശശി, തങ്കമണി ശോഭന പരേതരായ കുഞ്ഞാത പൊക്കി ചിറ്റേയി, കാരിച്ചി നാരായണൻ എന്നിവരാണ് സഹോദരങ്ങൾ.