കണ്ണൂരിൽ കെ.എസ്.ആർ.ടിസി ബസിനടിയിൽപ്പെട്ട് യാത്രക്കാരൻ മരിച്ചു
കണ്ണൂർ നഗരത്തിലെ കാൽടെക്സിൽ എൻ. എസ് ടാക്കീസിന് മുൻപിൽ ബസിന് അടിയിൽപ്പെട്ട് ഒരാൾ മരിച്ചു. ഇന്ന് വൈകിട്ട് 3.20 നാണ് അപകടം.പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോവുകയായിരുന്ന കെ. എസ്. ആർ. ടി. സി ബസിന് അടിയിൽപ്പെട്ടാണ് യാത്രക്കാരൻ മരിച്ചത്.
Dec 1, 2025, 19:33 IST
കണ്ണൂർ : കണ്ണൂർ നഗരത്തിലെ കാൽടെക്സിൽ എൻ. എസ് ടാക്കീസിന് മുൻപിൽ ബസിന് അടിയിൽപ്പെട്ട് ഒരാൾ മരിച്ചു. ഇന്ന് വൈകിട്ട് 3.20 നാണ് അപകടം.പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോവുകയായിരുന്ന കെ. എസ്. ആർ. ടി. സി ബസിന് അടിയിൽപ്പെട്ടാണ് യാത്രക്കാരൻ മരിച്ചത്.
ആളെ ഇറക്കാൻ നിർത്തിയ ബസിൻ്റെ പിൻവശത്തെ ടയർ ദേഹത്ത് കയറിയാണ് മരിച്ചത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ടൗൺ പൊലിസ് ഇൻക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി