പാലക്കാട് ഇരട്ട സഹോദരങ്ങൾ മരിച്ച നിലയിൽ
ചിറ്റൂർ സ്വദേശി കാശി വിശ്വനാഥന്റെ മക്കളായ രാമൻ(14), ലക്ഷ്മണൻ(14) എന്നിവരാണ് മരിച്ചത്. നവംബർ ഒന്ന് മുതൽ വൈകിട്ട് ഇരുവരെയും കാണാതായിരുന്നു.
Nov 3, 2025, 12:30 IST
പാലക്കാട്: ചിറ്റൂരിൽ ഇരട്ട സഹോദരങ്ങളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ സ്വദേശി കാശി വിശ്വനാഥന്റെ മക്കളായ രാമൻ(14), ലക്ഷ്മണൻ(14) എന്നിവരാണ് മരിച്ചത്. നവംബർ ഒന്ന് മുതൽ വൈകിട്ട് ഇരുവരെയും കാണാതായിരുന്നു.
തുടർന്ന് നടത്തിയ തിരച്ചിലിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെയോടെ പ്രദേശവാസിയാണ് സമീപത്തെ കുളത്തിൽ ലക്ഷ്മണന്റെ മൃതദേഹം ആദ്യം കണ്ടെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ രാമന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.