പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് കരൂർ സ്വദേശി മണികണ്ഠൻ (27) ആണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി

 

പാലക്കാട്: പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് കരൂർ സ്വദേശി മണികണ്ഠൻ (27) ആണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. 

എങ്ങനെയാണ് മരിച്ചത് എന്നതിൽ വ്യക്തതയില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടത്തിന് ശേ്ഷം ബന്ധുക്കൾക്ക് വിട്ടു നൽകും.