പാലക്കാട് തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം.
Nov 20, 2024, 19:07 IST
പാലക്കാട്: തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം.പാലക്കാട് മുതലമട, മത്തിരം പള്ളത്ത് താമസിക്കുന്ന മണികണ്ഠനാണ് മരിച്ചത്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം കുടുംബത്തിന് വിട്ടുനൽകും.