പാലക്കാട് പത്താംക്ലാസ് വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

വാണിയംകുളത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

 

പാലക്കാട്: വാണിയംകുളത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മനിശ്ശേരിയിലാണ് സംഭവം. മനിശ്ശേരി വാച്ചാക്കര പ്രദീപ് കുമാറിന്റെ മകൻ പ്രവീഷാണ്(16) മരിച്ചത്. 

വാണിയംകുളം ടിആർകെ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്നു പ്രവീഷ്. വീട്ടിലെ കിടപ്പുമുറിയിൽ ഇന്നലെ വൈകീട്ടോടെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.