നെയ്യാറ്റിൻകരയിൽ ഭർത്താവിന്റെ രോഗാവസ്ഥയിൽ മനംനൊന്ത് ചിതയൊരുക്കി ജീവനൊടുക്കി ഭാര്യ ; പിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു

നെയ്യാറ്റിൻകരയിൽ ഭർത്താവിന്റെ രോഗാവസ്ഥയിൽ മനംനൊന്ത് ചിതയൊരുക്കി ജീവനൊടുക്കിയ ഭാര്യയ്ക്കുപിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു.

 

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ഭർത്താവിന്റെ രോഗാവസ്ഥയിൽ മനംനൊന്ത് ചിതയൊരുക്കി ജീവനൊടുക്കിയ ഭാര്യയ്ക്കുപിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. നെയ്യാറ്റിൻകര-പൂവാർ റോഡ് തിരുമംഗലം അരുൺ കോട്ടേജിൽ കെ.എസ്.ആർ.ടി.സി. റിട്ട. എ.ടി.ഒ. സി.കെ. ക്രിസ്തുദാസ്(77) ആണ് മരിച്ചത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ദീർഘനാളായി ക്രിസ്തുദാസ് ചികിത്സയിലായിരുന്നു. ഭാര്യ നളിനകുമാരിയാണ് ശുശ്രൂഷിച്ചിരുന്നത്.

ഞായറാഴ്ച രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ക്രിസ്തുദാസിനെ തീവ്രപരിചരണ വിഭാഗത്തിലാക്കി. ക്രിസ്തുദാസിന്റെ ആരോഗ്യനിലയിൽ ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചതോടെ നളിനകുമാരി മൂത്തമകനെ ആശുപത്രിയിൽ പിതാവിനു കൂട്ടിരിക്കാൻ ആക്കിയശേഷം വീട്ടിലെത്തി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് നളിനകുമാരി മരിച്ചത്. ഇരുവരുടെയും സംസ്‌കാരം ബുധനാഴ്ച വീട്ടുവളപ്പിൽ നടന്നു.