കൊയിലാണ്ടിയിൽ നവജാത ശിശുവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊയിലാണ്ടിയിൽ നവജാത ശിശുവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി നെല്യാടി കളത്തിൻകടവിലാണ് സംഭവം. പൊക്കിൾകൊടി മുറിച്ചു മാറ്റാത്ത നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. പുലർച്ചെ 1.30 ഓടെ മത്സ്യബന്ധനത്തിന് പോയവരാണ് മൃതദേഹം കണ്ടെത്തിയത്.
Dec 10, 2024, 08:36 IST
കോഴിക്കോട് : കൊയിലാണ്ടിയിൽ നവജാത ശിശുവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി നെല്യാടി കളത്തിൻകടവിലാണ് സംഭവം. പൊക്കിൾകൊടി മുറിച്ചു മാറ്റാത്ത നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. പുലർച്ചെ 1.30 ഓടെ മത്സ്യബന്ധനത്തിന് പോയവരാണ് മൃതദേഹം കണ്ടെത്തിയത്.
ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പുഴയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.