തളിപ്പറമ്പിലെ അന്നദാനപ്രഭു കമ്പനിസ്വാമിയുടെ മകനും ആദ്യകാല ഓട്ടോറിക്ഷ ഡ്രൈവറുമായ എന്‍.കൃഷ്ണ അയ്യര്‍(90) നിര്യാതനായി

ആധുനിക തളിപ്പറമ്പിന്റെ രാജശില്പിയും അന്നദാനപ്രഭുവെന്ന് അറിയപ്പെടുന്ന പി.നീലകണ്ഠ അയ്യരുടെ(കമ്പനിസ്വാമി) മകന്‍ എന്‍.കൃഷ്ണ അയ്യര്‍ (90) പാലക്കാട് നിര്യാതനായി. തളിപ്പറമ്പിലെ ആദ്യത്തെ ഓട്ടോറിക്ഷ ഡ്രൈവറാണ്. 

 

ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഗൗരി എന്ന പേരിലുള്ള ഓട്ടോറിക്ഷയാണ് തളിപ്പറമ്പ് നഗരത്തില്‍ ആദ്യമായി നിരത്തിലിറങ്ങിയ ഓട്ടോറിക്ഷ

തളിപ്പറമ്പ്: ആധുനിക തളിപ്പറമ്പിന്റെ രാജശില്പിയും അന്നദാനപ്രഭുവെന്ന് അറിയപ്പെടുന്ന പി.നീലകണ്ഠ അയ്യരുടെ(കമ്പനിസ്വാമി) മകന്‍ എന്‍.കൃഷ്ണ അയ്യര്‍ (90) പാലക്കാട് നിര്യാതനായി. തളിപ്പറമ്പിലെ ആദ്യത്തെ ഓട്ടോറിക്ഷ ഡ്രൈവറാണ്.  ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഗൗരി എന്ന പേരിലുള്ള ഓട്ടോറിക്ഷയാണ് തളിപ്പറമ്പ് നഗരത്തില്‍ ആദ്യമായി നിരത്തിലിറങ്ങിയ ഓട്ടോറിക്ഷ. ഭാര്യ: വനജ.

മക്കള്‍: രഞ്ജിനി, സുഗുണ, ഗണേഷ്. മരുമക്കള്‍: കണ്ണന്‍, ഹരന്‍, നിഷ. സംസ്‌കാരം പാലക്കാട് നടത്തും. കൃഷ്ണഅയ്യരുടെ മരണത്തോടെ തളിപ്പറമ്പിന്റെ ചരിത്രത്തോടൊപ്പേം സഞ്ചരിച്ച കമ്പനിസ്വാമിയുടെ പത്ത് മക്കളും ഓര്‍മ്മയായി.

സഹോദരങ്ങള്‍: പരേതരായ പരശുരാമ അയ്യര്‍, നാരായണ അയ്യര്‍, സുബ്രഹ്മണ്യ അയ്യര്‍, വെങ്കിടരാമ അയ്യര്‍, ഗണപതി അയ്യര്‍, ശിങ്കാരം, തങ്കം, സാഗരം, കുഞ്ചലം.