മൂവാറ്റുപുഴയിൽ ലിഫ്റ്റ് തകർന്ന് യുവാവിന് ദാരുണാന്ത്യം

മൂവാറ്റുപുഴയിൽ ലിഫ്റ്റ് തകർന്ന് യുവാവിന് ദാരുണാന്ത്യം. പരുമ്പല്ലൂർ സ്വദേശി അക്ഷയ് കൃഷ്ണൻ (19) ആണ് മരിച്ചത്. വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് തകർന്നുവീണാണ് അപകടമുണ്ടായത്. വ്യാപാര സ്ഥാപനത്തിലെ തൊഴിലാളിയായിരുന്നു മരിച്ച അക്ഷയ്.

 

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ലിഫ്റ്റ് തകർന്ന് യുവാവിന് ദാരുണാന്ത്യം. പരുമ്പല്ലൂർ സ്വദേശി അക്ഷയ് കൃഷ്ണൻ (19) ആണ് മരിച്ചത്. വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് തകർന്നുവീണാണ് അപകടമുണ്ടായത്. വ്യാപാര സ്ഥാപനത്തിലെ തൊഴിലാളിയായിരുന്നു മരിച്ച അക്ഷയ്.

വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിന് സമീപം പുതുതായി നിർമിച്ച മൂന്നുനില കെട്ടിടത്തിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഉടൻ തന്നെ അക്ഷയിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.