മംഗളൂരുവിൽ പാമ്പ് കടിയേറ്റ് എട്ടുവയസുകാരി മരിച്ചു
പാമ്പ് കടിയേറ്റ് എട്ടുവയസുകാരി മരിച്ചു. കുന്ദാപുര ഷെഡിമാനിലെ ബെപ്പാരെ ഗുഡ്ഡെയങ്ങാടിയിൽ താമസിക്കുന്ന ശ്രീധർ മഡിവാലയുടെ മകൾ സന്നിധിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ തോട്ടത്തിൽ ജോലി ചെയ്തിരുന്ന പിതാവിനെ കാണാൻ പോകുന്നതിനിടെയാണ് സംഭവം. പാമ്പ് കടിച്ച ഉടനെ കുട്ടി വീട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു.
Aug 5, 2025, 19:44 IST
മംഗളൂരു: പാമ്പ് കടിയേറ്റ് എട്ടുവയസുകാരി മരിച്ചു. കുന്ദാപുര ഷെഡിമാനിലെ ബെപ്പാരെ ഗുഡ്ഡെയങ്ങാടിയിൽ താമസിക്കുന്ന ശ്രീധർ മഡിവാലയുടെ മകൾ സന്നിധിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ തോട്ടത്തിൽ ജോലി ചെയ്തിരുന്ന പിതാവിനെ കാണാൻ പോകുന്നതിനിടെയാണ് സംഭവം. പാമ്പ് കടിച്ച ഉടനെ കുട്ടി വീട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു.
സംഭവമറിഞ്ഞ വീട്ടുകാർ ഉടനെ ഹെബ്രി സർക്കാർ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ വിദഗ്ധ ചികിൽസയ്ക്കായി മണിപ്പാലിലെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ചികിൽസക്കിടെ കുട്ടി മരണപ്പെട്ടു. മണ്ടി മൂരുകൈ ഗവൺമെന്റ് ഹയർ പ്രൈമറി സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് സന്നിധി. ജ്യോതിയാണ് മാതാവ്. മൂന്ന് സഹോദരങ്ങളുണ്ട്. അമാസ്‌ബെയ്ൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.