കരമനയാറിൽ കുളിക്കാൻ ഇറങ്ങിയ ആൾ മുങ്ങി മരിച്ചു

ആര്യനാട് കരമനയാറിൽ കുളിക്കാൻ ഇറങ്ങിയ ആൾ മുങ്ങിമരിച്ചു. പറണ്ടോട് തട്ടവിളകത്ത് വിനോദ് (45) ആണ് മരിച്ചത്. ‘മൗഗ്ലി’ എന്ന വിളിപ്പേരിലറിയപ്പെട്ടിരുന്ന വിനോദ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

 

തിരുവനന്തരപുരം :  ആര്യനാട് കരമനയാറിൽ കുളിക്കാൻ ഇറങ്ങിയ ആൾ മുങ്ങിമരിച്ചു. പറണ്ടോട് തട്ടവിളകത്ത് വിനോദ് (45) ആണ് മരിച്ചത്. ‘മൗഗ്ലി’ എന്ന വിളിപ്പേരിലറിയപ്പെട്ടിരുന്ന വിനോദ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

ആര്യനാട് മൂന്നാറ്റുമുക്ക് ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം ഉണ്ടായത്. കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് നെടുമങ്ങാട് ഫയർഫോഴ്സ് സ്ഥലത്തെത്തി നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം പുറത്തെടുത്തു.

എന്നാൽ സംഭവസമയത്ത് വിനോദ് മദ്യപിച്ചിരുന്നുവെന്നാണു നാട്ടുകാർ പറയുന്നത്. മേസ്തിരി തൊവിലാളിയായിരുന്നു മരിച്ച വിനോദ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.