മലപ്പുറത്ത് വീടിന് തീപിടിച്ച് പൊളളലേറ്റയാൾ മരിച്ചു
മലപ്പുറത്ത് വീടിന് തീപിടിച്ച് പൊളളലേറ്റയാൾ മരിച്ചു. മലപ്പുറം വണ്ടൂർ പൂങ്ങോട് സ്വദേശി രാജുവാണ് മരിച്ചത്. രാജു തനിച്ചായിരുന്നു വീട്ടിൽ താമസം. വീട്ടിൽ തീ പടർന്നുപിടിച്ചത്
Jun 26, 2026, 20:11 IST
മലപ്പുറം: മലപ്പുറത്ത് വീടിന് തീപിടിച്ച് പൊളളലേറ്റയാൾ മരിച്ചു. മലപ്പുറം വണ്ടൂർ പൂങ്ങോട് സ്വദേശി രാജുവാണ് മരിച്ചത്. രാജു തനിച്ചായിരുന്നു വീട്ടിൽ താമസം. വീട്ടിൽ തീ പടർന്നുപിടിച്ചത് അറിയാതെ രാജു ഉറങ്ങുകയായിരുന്നു. വീടിന് തീപിടിച്ചത് കണ്ട അയൽക്കാർ പൊളളലേറ്റ രാജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് വീടിന് തീ പിടിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.